അഴിമതി സംബന്ധിച്ച പരാതികളിൽ ആരോഗ്യമന്ത്രാലയം മുന്നിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അഴിമതി കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആരോഗ്യ മന്ത്രാലയത്തിൽ. അഴിമതി കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സർക്കാർ അതോറിറ്റി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2016 നവംബറിലാണ് ഇതിനായി പ്രത്യേക അതോറിറ്റി നിലവിൽവന്നത്. അന്നുമുതൽ കഴിഞ്ഞ ആഗസ്റ്റ് അവസാനംവരെ മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 18 കേസുകളാണ്. കുവൈത്ത് കാർഷിക- മത്സ്യവിഭവ അതോറിറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയുമാണ് രണ്ടാം സ്ഥാനത്ത്. ഇരു വകുപ്പുകൾക്കുമെതിരെ ഈ കാലത്ത് പത്ത് വീതം കേസുകളാണ് ഉയർന്നത്.
വാർത്താ വിനിമയം (എട്ട്), കുവൈത്ത് തുറമുഖ അതോറിറ്റി (ആറ്), ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം (ആറ്), ജനറൽ കസ്റ്റംസ് (ആറ്), നീതിന്യായം (ആറ്), ആഭ്യന്തരം (അഞ്ച്), വിദ്യാഭ്യാസ-തൊഴിൽ പരിശീലന അതോറിറ്റി (അഞ്ച്) എന്നിങ്ങനെയാണ് മറ്റു വകുപ്പുകൾക്കെതിരെ ഉയർന്ന അഴിമതി കേസുകൾ.
അഴിമതി വിരുദ്ധ സെല്ല് സ്ഥാപിക്കപ്പെട്ടത് മുതൽ 143 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 18 എണ്ണം തുടർ നിയമനടപടികൾക്കായി ജനറൽ പ്രോസിക്യൂഷന് കൈമാറി. 59 എണ്ണത്തിെൻറ ഫയലുകൾ സൂക്ഷ്മ പരിശോധനക്ക് വെച്ചിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
