അഴകായ് ഹബീബി കുവൈത്തിന്റെ പൊന്നോണം
text_fieldsഹബീബി കുവൈത്ത് കൂട്ടായ്മ ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ഹബീബി കുവൈത്ത് കൂട്ടായ്മ ഓണാഘോഷം അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്നു. വൈസ് പ്രസിഡന്റ് നവാസ് തൃശൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അജ്മൽ വേങ്ങര മുഖ്യപ്രഭാഷണവും നടത്തി. കുവൈത്തി വനിത ഫാത്തിമ മുഖ്യാതിഥിയായി. ഗ്രൂപ്പ് അംഗങ്ങളുടെ വിവിധ മത്സരങ്ങൾ, മഹാബലി എഴുന്നള്ളത്ത്, ഗാനമേള, ഓണസദ്യ എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടി.
പ്രോഗ്രാം കോഓഡിനേറ്റർമാരായ സന്ധ്യാ ലാലിച്ചൻ, ജലീൽ എരുമേലി, ആര്യ നിശാന്ത് ജലീൽ തൃശൂർ, കബീർ തൃശൂർ, അൻസാർ കൊടുങ്ങല്ലൂർ, സിനാജ്, മുസ്തഫ, അമ്മു, രാജിനി എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ആയിരിക്കെ മികച്ച കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ ടോം കോട്ടയത്തിനെ ചടങ്ങിൽ സാന്ത്വനം ലാലിച്ചൻ ആദരിച്ചു.
പരിപാടിയിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ സുധീഷ് തൃശൂരിന് രാധാമണി സുധാകരൻ മെമ്മോറിയൽ ട്രോഫി സമ്മാനിച്ചു. സെക്രട്ടറി ആസിഫ് തൃശൂർ സ്വാഗതവും സലിം പൊന്നാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

