Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസർബൈജാൻ വിമാനാപകടം: കുവൈത്ത് അനുശോചിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: യാത്രാവിമാനം തകർന്ന് നിരവധി പേർ മരിച്ച സംഭവത്തിൽ കുവൈത്ത് അസർബൈജാൻ സർക്കാറിനോടും ജനങ്ങളോടും സഹതാപവും ഐക്യദാർഢ്യവും അറിയിച്ചു. ദുരന്തത്തിൽ അസർബൈജാൻ സർക്കാറിനും ജനങ്ങൾക്കും ഇരകളുടെ കുടുംബങ്ങൾക്കും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ചയാണ് കസാഖിസ്താനിൽ അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം തകർന്ന് വീണത്. അപകടത്തിൽ 39 പേർ മരിച്ചു.
അസർബൈജാനിലെ ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 28 പേർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
