കുവൈത്ത് സിറ്റി: മെഡിക്കൽ എൻട്രൻസ് നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ ഒ.ബി.സി വിഭാഗത്തിൽ രണ്ടാം റാങ്കും ജനറൽ വിഭാഗത്തിൽ 12ാം റാങ്കും നേടിയ കൊയിലാണ്ടി മണ്ഡലത്തിലെ ആയിഷയെ കുവൈത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്വർണപ്പതക്കം നൽകി ആദരിച്ചു.
മണ്ഡലം സെക്രട്ടറി ഫവാസ് കാട്ടൊടി സ്വർണപതക്കം നൽകി.മുൻ നാഷനൽ സെക്രട്ടറി ബഷീർ മേലടി, അബ്ദുറഹ്മാൻ വർദ് എന്നിവർ മെമെേൻറാ നൽകി.കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കോഓഡിനേറ്റർ അമേത്ത് കുഞ്ഞമ്മദ്, കെ.എം.സി.സി നേതാക്കളായ സാദിഖ്, ഷാനവാസ്, കരീം, ഗഫൂർ എന്നിവർ പങ്കെടുത്തു.