പരിസ്ഥിതി പ്രവർത്തക അൽ സാദിന് എ.വൈ.സി.സി.സി അംഗത്വം
text_fieldsമറിയം അൽ സാദ്
കുവൈത്ത് സിറ്റി: കുവൈത്ത് അൽ മനാഖ് പരിസ്ഥിതി അസോസിയേഷൻ ഡയറക്ടറും സ്ഥാപകയുമായ മറിയം അൽ സാദിന് അറബ് യൂത്ത് കൗൺസിൽ ഫോർ ക്ലൈമറ്റ് ചേഞ്ച് (എ.വൈ.സി.സി.സി) കൗൺസിൽ അംഗത്വം. കാലാവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പ്രതിബദ്ധതകൾക്കുമുള്ള അംഗീകാരമായാണ് അംഗത്വം.
2021ൽ ആരംഭിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എ.വൈ.സി.സി.സി. വിദ്യാഭ്യാസം, ഗവേഷണം, സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ കുവൈത്തിലെ കാലാവസ്ഥ വ്യതിയാനം, സുസ്ഥിരത എന്നിവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി 2021 ൽ സ്ഥാപിതമായ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് അൽമനാഖ് എന്നും മറിയം അൽ സാദിൻ പറഞ്ഞു.
പരിസ്ഥിതി മേഖലയിൽ പ്രാദേശികമായും ആഗോളതലത്തിലും പ്രവർത്തിക്കാൻ ഈ സ്ഥാനം കുവൈത്തികൾക്ക് അവസരം നൽകുമെന്ന് കുവൈത്തിലെ പ്രമുഖ പരിസ്ഥിതി സംരക്ഷണ ബോധവത്കരണ അഭിഭാഷകൻ അൽ സാദ് പറഞ്ഞു. അംഗത്വം വലിയ ബഹുമതി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

