Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅയർക്കുന്നം പ്രവാസി...

അയർക്കുന്നം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്

text_fields
bookmark_border
അയർക്കുന്നം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
cancel
camera_alt

അയർക്കുന്നം പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ് പ്രസിഡന്റ് ബിജു സൈമൺ

ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: അയർക്കുന്നം പ്രവാസി അസോസിയേഷൻ കുവൈത്തും (എ.പി.എ.കെ) ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് അസോസിയേഷൻ പ്രസിഡന്റ് ബിജു സൈമൺ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ കൺവീനർ നിമിഷ് കാവാലം, കമ്മിറ്റി അംഗം മനോജ് മാവേലിക്കര, എ.പി.എ.കെ അഡ്വൈസറി ബോർഡ്‌ അംഗം ടോം വയലിൽ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ജിയോ ജോസ് സ്വാഗതവും ട്രഷറർ മാത്യൂസ് ജെയിംസ്‌ നന്ദിയും പറഞ്ഞു.

രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. രക്തദാതാക്കളുടെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് കാരണമായി. കുവൈത്തിലെ വിവിധ സംഘടനകൾക്കും അസോസിയേഷനുകൾക്കും രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ താൽപര്യമുണ്ടെങ്കിൽ ഏകോപനത്തിനും പിന്തുണക്കുമായി ബി.ഡി.കെ കുവൈത്ത് ചാപ്റ്ററുമായി ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampgulfPravasi AssociationAyarkunnam
News Summary - Ayarkunnam Pravasi Association Blood Donation Camp
Next Story