അയർക്കുന്നം ബൈപാസ് നിർമ്മാണം പൂർത്തിയാക്കണം
text_fieldsഅയർക്കുന്നം പ്രവാസി അസോസിയേഷൻ അംഗങ്ങൾ
ചാണ്ടി ഉമ്മന് നിവേദനം നൽകുന്നു
കുവൈത്ത് സിറ്റി: കാലങ്ങളായി അനിശ്ചിതത്തിൽ നിൽക്കുന്ന അയർക്കുന്നം ബൈ പാസ് റോഡ് നിർമ്മാണം പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് കുവൈത്തിലെ അയർക്കുന്നം പ്രവാസി അസോസിയേഷൻ. പദ്ധതിക്കായി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മന് നിവേദനം നൽകി.
അഡ്വൈസറി അംഗമായ ജിൽസ് കുടകശ്ശേരി, കുര്യാക്കോസ് മുണ്ടിയാനി, മാത്തുക്കുട്ടി അപ്പച്ചേരിൽ എന്നിവർ ചാണ്ടി ഉമ്മനെ സന്ദർശിച്ചു നിവേദനം കൈമാറി. വിഷയത്തിൽ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കാമെന്നും അദ്ദേഹം ഉറപ്പു നൽകി.
അയർക്കുന്നം പ്രവാസി അസോസിയേഷൻ വിഷയത്തിൽ നേരത്തെ ഇടപെടുകയും പ്രസിഡന്റ് ബിജു സൈമൺ കവലക്കൽ, സെക്രട്ടറി ജിയോ കൊക്കാട്ട്, ട്രഷറർ മാത്യൂസ് വയലിൽ എന്നിവരുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

