ബോധവത്ക്കരണം
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ ഓറിയന്റേഷൻ ഡേ വിസ്‌ഡം സംസ്ഥാന റിലീഫ് കൺവീനർ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‍ലാഹി സെന്റർ (കെ.കെ.ഐ.സി) അബ്ബാസിയ സോൺ, മദ്റസ അൽബിദായ ഓറിയന്റേഷൻ ഡേ വിസ്‌ഡം സംസ്ഥാന റിലീഫ് കൺവീനർ ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ധാർമിക ജീവിതത്തിന്റെ അടിത്തറ പാകുന്നതിൽ മദ്റസയുടെ പങ്ക് വലുതാണ്. മയക്കുമരുന്നിന്റെയും അശ്ലീലതയുടെയും പിടിയിൽനിന്ന് കുട്ടികളെ രക്ഷിക്കാൻ മതധാർമികചിന്ത കുട്ടികളിൽ സന്നിവേശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയത്തിന്റെ ഉദ്ദേശ്യം മതരഹിതസമൂഹത്തെ സൃഷ്ടിക്കുകയാണ്. മതനിരാസത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും ഇത് നയിക്കും. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ബാസിയ മദ്റസ പി.ടി.എ പ്രസിഡന്റ് എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. മദ്റസ പ്രധാനാധ്യാപകൻ സമീർ മദനി ക്ലാസെടുത്തു. അധ്യാപകൻ വി.കെ. നൗഫൽ സ്വലാഹി, സ്റ്റാഫ് സെക്രട്ടറി യാസിർ അൻസാരി, അബ്ബാസിയ എജുക്കേഷൻ സെക്രട്ടറി ഫഹദ് എന്നിവർ സംസാരിച്ചു.
പി.ടി.എ, സോണൽ ഭാരവാഹികളായ ഡോ. ഫാരിസ്, അസ്‌ലം ആലപ്പുഴ, സജ്ജാദ് റിഗ്ഗയ്, ഹിജാസ് അസ്മാസ് എന്നിവർ കുട്ടികൾക്കുള്ള പഠനോപകരണം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

