Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightല​ഭ്യ​ത​ക്കു​റ​വ്​:...

ല​ഭ്യ​ത​ക്കു​റ​വ്​: ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ്​ വൈ​കും

text_fields
bookmark_border
ല​ഭ്യ​ത​ക്കു​റ​വ്​: ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടാം   ഡോ​സ്​ വൈ​കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ഫൈ​സ​ർ വാ​ക്​​സി​ൻ ര​ണ്ടു​ ഡോ​സു​ക​ൾ​ക്കി​ട​യി​ലെ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. 21 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ൽ ന​ൽ​കി​യി​രു​ന്ന​ത്​ മൂ​ന്നു​മു​ത​ൽ നാ​ലു​മാ​സം വ​രെ വൈ​കി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം. അ​തേ​സ​മ​യം, 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും മാ​റാ​രോ​ഗി​ക​ൾ​ക്കും മൂ​ന്നാ​ഴ്​​ച ഇ​ട​വേ​ള​യി​ൽ ത​ന്നെ ന​ൽ​കും.

വാ​ക്​​സി​ൻ ല​ഭ്യ​ത​യി​ലു​ണ്ടാ​യ കു​റ​വാ​ണ്​ ഇ​ട​വേ​ള വ​ർ​ധി​പ്പി​ക്കാ​ൻ കാ​ര​ണം. ര​ണ്ടാം ഡോ​സ്​ വൈ​കു​ന്ന​തു​കൊ​ണ്ട്​ ഫ​ല​പ്രാ​പ്​​തി​യി​ൽ കു​റ​വു​ണ്ടാ​കി​ല്ലെ​ന്ന്​ ക​മ്പ​നി​യും ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഫൈ​സ​ർ ​ബ​യോ​ൺ​ടെ​ക്, ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്തി​ൽ ന​ൽ​കി​വ​രു​ന്ന​ത്.

ആ​സ്​​ട്ര​സെ​ന​ക ര​ണ്ടു ബാ​ച്ച്​ മാ​ത്ര​മേ ഇ​തു​വ​രെ എ​ത്തി​യി​ട്ടു​ള്ളൂ. ഒാ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​െൻറ ര​ണ്ടാം ഡോ​സ്​ ഇൗ ​ആ​ഴ്​​ച മു​ത​ൽ ന​ൽ​കും. ആ​ദ്യ​ഡോ​സ്​ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ര​ണ്ടാം ഡോ​സ്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ സം​ബ​ന്ധി​ച്ച്​ സ​ന്ദേ​ശം അ​യ​ച്ചു​തു​ട​ങ്ങി. ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച്​ മൂ​ന്നു​മാ​സ​ത്തെ ഇ​ട​വേ​ള​യി​ട്ടാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്.

കു​വൈ​ത്തി​ലേ​ക്ക്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ മൂ​ന്നാം ബാ​ച്ചി​െൻറ വ​ര​വ്​ വൈ​കു​ന്ന​ത്​ നേ​രി​യ ആ​ശ​ങ്ക സൃ​ഷ്​​ടി​ച്ചി​രു​ന്നു. പു​തു​താ​യി ഇൗ ​വാ​ക്​​സി​ൻ ഇ​പ്പോ​ൾ ന​ൽ​കു​ന്നി​ല്ല. നേ​ര​ത്തേ എ​ത്തി​ച്ച​തി​ൽ ബാ​ക്കി​യു​ള്ള​ത്​ ക​രു​ത​ൽ ആ​യി സൂ​ക്ഷി​ക്കു​ക​യാ​ണ്. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത​വ​ർ​ക്ക്​ ര​ണ്ടാം ഡോ​സ്​ ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ആ​ദ്യ ഡോ​സ്​ എ​ടു​ത്ത അ​തേ വാ​ക്​​സി​ൻ ത​ന്നെ ര​ണ്ടാം ഡോ​സും എ​ടു​ക്കേ​ണ്ട​തു​ണ്ട്.

1,29,000 ഡോ​സ്​ ആ​ണ്​ ര​ണ്ടാം ഡോ​സി​നാ​യി ക​രു​ത​ലി​ൽ വെ​ച്ചി​ട്ടു​ള്ള​ത്. ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​െൻറ മൂ​ന്നാം ബാ​ച്ച് വൈ​കാ​തെ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഫൈ​സ​ർ വാ​ക്​​സി​ൻ ഇ​തു​വ​രെ 21 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ൽ​കി​യി​രു​ന്ന​ത്. എ​ല്ലാ ആ​ഴ്​​ച​യും ഫൈ​സ​ർ ഷി​പ്​​​മെൻറ്​ ന​ട​ത്തു​ന്നു. 15 ബാ​ച്ച്​ ഇ​തു​വ​രെ കു​വൈ​ത്തി​ൽ എ​ത്തി​ച്ചു.

ജോ​ൺ​സ​ൻ ആ​ൻ​ഡ്​ ജോ​ൺ​സ​ൻ, മൊ​ഡേ​ണ വാ​ക്​​സി​നു​ക​ൾ കൂ​ടി എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ആ​ദ്യ ഷി​പ്​​മെൻറ്​ ന​ട​ന്നി​ട്ടി​ല്ല. ഫൈ​സ​ർ വാ​ക്​​സി​ൻ ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്​ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ വി​ല​യി​രു​ത്ത​ൽ. ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ പാ​ർ​ശ്വ​ഫ​ല​മോ മ​റ്റ്​ ബു​ദ്ധി​മു​ട്ടു​ക​ളോ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:availabilityfiservax vaccine
Next Story