Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിപണിയില്‍ പണലഭ്യത വര്‍ധിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: രാജ്യത്ത് ഫെബ്രുവരിയിൽ വിപണിയില്‍ പണ ലഭ്യത വര്‍ധിച്ചതായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. പണ വിതരണം 0.9 ശതമാനം വർധിച്ച് 39.2 ബില്യൺ ദിനാറാണ് രേഖപ്പെടുത്തിയത്. നേരത്തേ വിപണിയില്‍ പണ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സെന്‍ട്രല്‍ ബാങ്ക് സ്വീകരിച്ചിരുന്നു. പ്രാദേശിക ബാങ്കുകളിലെ സ്വകാര്യമേഖലയുടെ ദിനാറിലെ നിക്ഷേപം ഒരു ശതമാനം വർധിച്ച് 35.8 ബില്യൺ ദീനാറിലെത്തി. എന്നാല്‍, വിദേശ കറൻസികളിലെ നിക്ഷേപം 4.2ശതമാനം കുറഞ്ഞ് 1.7 ബില്യൺ ദീനാറിലെത്തിയതായും അധികൃതര്‍ അറിയിച്ചു.
Next Story

