എ.വി. അബ്ദുറഹ്മാൻ ഹാജി അനുസ്മരണവും പ്രാർഥന സദസ്സും
text_fieldsകെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം അനുസ്മരണവും പ്രാർഥന സദസ്സും സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അതിഞ്ഞാലിലെ കെ.വി. അബ്ദുറഹ്മാൻ ഹാജി, മുസ്ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി ഹാരിസ് മുട്ടുന്തലയുടെ മാതാവ് ആസ്യമ്മ, മുസ്ലിം ലീഗ് പ്രവർത്തകൻ കുഞ്ഞബ്ദുല്ല ഹാജി പുഞ്ചാവി എന്നിവരെ കുവൈത്ത് കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. അബ്ബാസിയ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സിഹൈൽ ബല്ല അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ.എം.സി.സി സ്ഥാപക നേതാവ്, കേന്ദ്ര കമ്മിറ്റി ട്രഷറർ, ജില്ല പ്രസിഡന്റ്, മുസ്ലിം ലീഗ് ആദ്യകാല സംസ്ഥാന കൗൺസിലർ, പ്രവാസി ലീഗിന്റെ ആദ്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ബിൽഡിങ് അസോസിയേഷൻ സ്ഥാപക വൈസ് പ്രസിഡന്റ്, മത-സാമൂഹിക മേഖലയിലെ സാന്നിധ്യം എന്നിവയായിരുന്നു അബ്ദുറഹ്മാൻ ഹാജി. വാഹനം, ഫോൺ മറ്റു സൗകര്യങ്ങളൊന്നും ഇല്ലാത്ത കാലത്ത് കെ.എം.സി.സി കെട്ടിപ്പടുത്തുയർത്താൻ നിസ്വാർഥ സേവനമാണ് കെ.വിയുടെ നേതൃത്വത്തിൽ നടത്തിയതെന്ന് അനുസ്മരണ പ്രഭാഷകൻ എൻ.കെ. ഖാലിദ് ഹാജി പറഞ്ഞു.
സംസ്ഥാന ജന. സെക്രട്ടറി എം.കെ. അബ്ദുറസാക്ക്, ഭാരവാഹികളായ ഷഹീദ് പാട്ടില്ലത്ത്, റസാക്ക് അയ്യൂർ, എൻജിനീയർ മുസ്താഖ്, ഹാരീസ് വെള്ളിയോത്ത്, ജില്ല ജന. സെക്രട്ടറി അബ്ദുല്ല കടവത്ത്, കെ.പി. കുഞ്ഞബ്ദുല്ല, മുഹമ്മദ് ആറങ്ങാടി, സി.എച്ച്. മജീദ്, ഫാസിൽ കൊല്ലം, ഫുആദ്, ഫൈസൽ സി.എച്ച്, അസീസ് തളങ്കര, നവാസ് പള്ളിക്കാൽ, റഫീക്ക് ഒളവറ എന്നിവർ സംസാരിച്ചു. ഹംസ ബല്ല പ്രാർഥന നിർവഹിച്ചു. മുഹമ്മദലി ബദ്രിയ സ്വാഗതവും എം.പി. സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

