ഇനി ശരത്കാല കുളിരിലേക്ക്...
text_fieldsകുവൈത്ത് സിറ്റി: കടുത്തചൂടിന് വിടനൽകി ശരത്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്നു.ഇന്ന് സൂര്യോദയവും അസ്തമയവും 5.39നാവും. ഇത് ശരത്കാലത്തിന്റെ ആരംഭത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ രാജ്യത്ത് സൗമ്യമായ കാലാവസ്ഥയും താപനില ക്രമാനുഗതമായി കുറഞ്ഞുവരികയും ചെയ്യും.
പതിയെ ശൈത്യകാലത്തിലേക്ക് രാജ്യം പ്രവേശിക്കും. ഇതിനൊപ്പം പകലിന്റെ ദൈർഘ്യവും കുറഞ്ഞുവരും. ഈ മാസം 22 വടക്കൻ അർധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക അവസാനമായി നേരത്തെ അടയാളപ്പെടുത്തിയിരുന്നു.ഉച്ചസമയത്ത് അൽപം ചൂടുണ്ടെങ്കിലും രാജ്യത്ത് നിലവിൽ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ശനിയാഴ്ച പകൽ താപനില 38 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ശനിയാഴ്ച രാത്രിയിൽ താപനിലയിൽ വലിയ കുറവുണ്ടായി.അടുത്ത ആഴ്ചയോടെ ഉയർന്ന താപനില 35 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

