സ്കൂളുകൾ സജീവമാകുന്നു; ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികളുമായി അധികൃതര്‍
text_fieldsപ്രതീകാത്മക ചിത്രം
ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനുള്ള വിവിധ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തുകുവൈത്ത് സിറ്റി: സ്കൂളുകൾ സജീവമാകാനിരിക്കെ, ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടികളുമായി അധികൃതര്‍. ഇതിന്റെ ഭാഗമായി ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകോപനയോഗം ചേർന്നു.
ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ അൽ ഫൗദരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ മന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി, റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി,സിവിൽ സർവിസ് ബ്യൂറോ തുടങ്ങിയ വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.
ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനുള്ള വിവിധ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ അന്തിമ റിപ്പോർട്ട് ഉടൻ നൽകും.
രാജ്യത്ത് ഇന്ത്യൻ സ്കൂളുകൾ അവധികഴിഞ്ഞ് ആരംഭിച്ചിട്ടുണ്ട്. അറബിക് സ്കൂളുകളിലും വൈകാതെ അധ്യയനം ആരംഭിക്കും. ഇതോടെ രൂപപ്പെടാനിടയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നേരത്തേ പദ്ധതി തയാറാക്കാനാണ് അധികൃതരുടെ നീക്കം.
സ്കൂളുകൾ തുറക്കുന്നതോടെ രാവിലെയും വൈകീട്ടും രാജ്യത്തെ റോഡുകളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്.
സ്കൂൾ ബസുകളും കുട്ടികളെ സ്കൂളുകളിലെത്തിക്കുന്ന സ്വകാര്യ വാഹനങ്ങളും ഓഫിസിലേക്ക് പുറപ്പെടുന്നവരും ഒരുമിച്ച് റോഡിലിറങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

