സിവിൽ െഎഡി നിർത്തുന്നുവെന്ന വാർത്ത തള്ളി അധികൃതർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സിവിൽ െഎഡി കാർഡിന് പകരം റെസിഡൻസ് കാർഡ് നൽകാനൊരുങ്ങുന്നതായി കഴിഞ്ഞ ദിവസം വന്ന വാർത്ത നിഷേധിച്ച് സിവിൽ ഇൻഫർമേഷൻ അതോറിറ്റി. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ നിലവിലുള്ളത് വിലയിരുത്തി സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഇൗ രീതി നടപ്പാക്കാൻ ഒരുങ്ങുന്നതായാണ് രാജ്യത്തെ മിക്കവാറും എല്ലാ മാധ്യമങ്ങളിലും വാർത്ത വന്നത്.
എന്നാൽ, അത്തരത്തിൽ ഒരു തീരുമാനത്തിൽ ഇതുവരെ എത്തിയില്ലെന്നും രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാവുന്ന തിരിച്ചറിയൽ രേഖയായി സിവിൽ െഎഡി കാർഡ് സംവിധാനം തുടരുമെന്ന് സിവിൽ ഇൻഫർമേഷൻ അതോറിറ്റി വാർത്തകുറിപ്പിൽ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.