പള്ളികളിലെ സുരക്ഷ തയാറെടുപ്പുകൾ പരിശോധിച്ച് അധികൃതർ
text_fieldsആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധയിൽ
കുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി പള്ളികളിലെ സുരക്ഷാ തയാറെടുപ്പുകൾ പരിശോധിച്ച് അധികൃതർ. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അഹമ്മദ് അൽ വുഹൈബിന്റെ നേതൃത്വത്തിൽ നിരവധി പള്ളികളിൽ പരിശോധന നടത്തി. സൈനിക വിന്യാസം, പള്ളികൾക്ക് ചുറ്റും മൊബൈൽ പട്രോളിംഗ് ശക്തമാക്കൽ എന്നിവയുൾപ്പെടെ നിലവിലുള്ള സുരക്ഷാ, ഗതാഗത പദ്ധതികൾ അദ്ദേഹം അവലോകനം ചെയ്തു.
ആരാധനാലയങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും പൊതു സുരക്ഷ നിലനിർത്തുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് അൽ വുഹൈബ് ഉണർത്തി. റമദാൻ മാസത്തിൽ ഉദ്യോഗസ്ഥരുടെ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുല്ല അഹമ്മദ് അൽ അതീഖിയും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

