ബാങ്ക് നോട്ടുകളുടെ ആധികാരികത ഉറപ്പാക്കാം
text_fieldsകുവൈത്ത് സിറ്റി: ബാങ്ക് നോട്ടുകളുടെ ആധികാരികത ഉറപ്പാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു.
കള്ളനോട്ടുകൾ തിരിച്ചറിയുന്നതിനായി നോട്ടുകളിലെ സുരക്ഷാ സവിശേഷതകൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും അധികൃതർ വ്യക്തമാക്കി.
നോട്ടുകൾ വെളിച്ചത്തിലേക്ക് ഉയർത്തി വാട്ടർ മാർക്ക് പരിശോധിക്കുക, ചരിച്ച് നിറമാറ്റങ്ങൾ നിരീക്ഷിക്കുക തുടങ്ങി വിവിധ മാർഗങ്ങൾ നിർദേശിച്ചു.
സുരക്ഷാ ത്രെഡും ഉയർന്ന പ്രിന്റിങ്ങും സ്പർശിച്ച് പരിശോധിക്കണമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ആധികാരികതയിൽ സംശയമുള്ളവർ സമീപത്തെ ബാങ്ക് ശാഖയിലോ സെൻട്രൽ ബാങ്കിന്റെ ബാങ്കിങ് ഹാളിലോ എത്തി പരിശോധന നടത്തണമെന്ന് നിർദേശിച്ചു. സഹൽ ആപ്പ് വഴി എല്ലാവർക്കും കുവൈത്ത് സെൻട്രൽ ബാങ്ക് ഈ സന്ദേശം അയച്ചിട്ടുണ്ട്. കള്ളനോട്ടുകൾ, വ്യാജ പകർപ്പുകൾ എന്നിവ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

