അംബാസഡർ സാദിഖ് മറാഫിക്ക് ഓസ്ട്രിയൻ ഗോൾഡൻ സ്റ്റാർ പുരസ്കാരം
text_fieldsകുവൈത്തിലെ ഓസ്ട്രിയൻ അംബാസഡറായ മരിയൻ വർബ ഗോൾഡൻ സ്റ്റാർ പുരസ്കാരം അംബാസഡർ സാദിഖ് മറാഫിക്ക് കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ യൂറോപ്യൻ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മറാഫിക്ക് ‘ഓസ്ട്രിയൻ ഡെക്കറേഷൻ ഓഫ് ഓണർ വിത്ത് ദി ഗോൾഡൻ സ്റ്റാർ’ അംഗീകാരം. ഓസ്ട്രിയയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ബഹുമതി.
ഓസ്ട്രിയയിൽ നിന്നുള്ള ഔദ്യോഗിക അംഗീകാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ‘ഓസ്ട്രിയൻ ഡെക്കറേഷൻ ഓഫ് ഓണർ വിത്ത് ദി ഗോൾഡൻ സ്റ്റാർ’ ബഹുമതി. രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, സംസ്കാരം, കല എന്നീ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നൽകിയ വ്യക്തികൾക്കാണ് ഇത് നൽകുന്നത്. ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ പ്രതിനിധാനം ചെയ്ത് കുവൈത്തിലെ ഓസ്ട്രിയൻ അംബാസഡർ മരിയൻ വർബ മറാഫിക്ക് മെഡൽ സമ്മാനിച്ചു. കുവൈത്ത് നയതന്ത്രത്തിനുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ ബഹുമതിയെന്ന് ഓസ്ട്രിയൻ എംബസിയിൽ നടന്ന ചടങ്ങിന് ശേഷം അംബാസഡർ മറാഫി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ നല്ല സ്വാധീനം ചെലുത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

