Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരുടെ ശ്രദ്ധക്ക്; ലഗേജുകളിൽ സൂക്ഷ്മത വേണം

text_fields
bookmark_border
യാത്രക്കാരുടെ ശ്രദ്ധക്ക്; ലഗേജുകളിൽ സൂക്ഷ്മത വേണം
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെത്തുന്ന പ്രവാസികളുടെ ശ്രദ്ധക്ക്. ലഗേജുകളിൽ നിരോധിക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ, നിയന്ത്രിത മരുന്നുകൾ, മറ്റ് നിയന്ത്രണങ്ങളുള്ള സാധനങ്ങൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തണം. കുവൈത്തിൽ കർശന കസ്റ്റംസ് നിയമങ്ങളാണ് നിലവിലുള്ളത്. ഇവ ലംഘിക്കുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരും. മറ്റു രാജ്യങ്ങളിൽ നിയമപരമായ പല സാധനങ്ങൾക്കും കുവൈത്തിൽ നിരോധനമുണ്ട്. യാത്രക്കുമുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.

മറ്റു രാജ്യങ്ങളിൽ നിന്ന് നിയമപരമായി വാങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ കുവൈത്തിലേക്ക് കൊണ്ടുവരാൻ സാധിക്കുമെന്ന് കരുതരുത്. ചില സാധനങ്ങൾ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനും വിലക്കുണ്ട്. അതിനാൽ യാത്ര ചെയ്യുന്നതിന് മുൻപ് ഔദ്യോഗിക കസ്റ്റംസ് പട്ടിക പരിശോധിക്കണം.

മയക്കുമരുന്നുകളും മാനസികനിലയെ ബാധിക്കുന്ന പദാർത്ഥങ്ങളും അടങ്ങിയ മരുന്നുകൾ സംബന്ധിച്ച് കർശനമായ നിയന്ത്രണങ്ങൾ കുവൈത്തിലുണ്ട്.

നിരോധിത ഭക്ഷ്യവസ്തുക്കളും ഉൽപ്പന്നങ്ങളും

ലഹരിവസ്തുക്കൾ, മദ്യം, നിരോധിക്കപ്പെട്ട ഭക്ഷ്യവസ്തുക്കൾ, നിയന്ത്രിത മരുന്നുകൾ, മറ്റ് നിയന്ത്രണങ്ങളുള്ള സാധനങ്ങൾ എന്നിവ ബാഗേജിൽ ഇല്ലെന്ന് ഉറപ്പാക്കണം. പോപ്പി വിത്തുകൾ, കഞ്ചാവ് ഉൽപ്പന്നങ്ങൾ, കറുപ്പ്, ലഹരിമരുന്ന് ചേരുവകൾ, പന്നിയിറച്ചി, മദ്യപാനീയങ്ങൾ ചൂതാട്ട യന്ത്രങ്ങൾ, അശ്ലീല സാമഗ്രികൾ, ബ്ലാക്ക് മാജിക് ഉപകരണങ്ങൾ എന്നിവ കുവൈത്തിലേക്ക് കൊണ്ട് വരുന്നതിൽ നിരോധനമുണ്ട്.

മരുന്നുകൾ ശ്രദ്ധിക്കണം

മരുന്നുകൾ കൊണ്ട് വരുമ്പോൾ അളവിലും, ഇനങ്ങളിലുമെല്ലാം പ്രത്യേകം ശ്രദ്ധ വേണം. നാർക്കോട്ടിക്, സൈക്കോട്രോപിക് മരുന്നുകൾ കുവൈത്തിലേക്ക് കൊണ്ട് വരുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്.

രോഗികൾക്ക് 15 ദിവസം വരെയുള്ള ചികിത്സയ്ക്കായി നിശ്ചിത നാർക്കോട്ടിക് മരുന്നുകളും, ഒരു മാസം വരെയുള്ള ചികിത്സയ്ക്കായി സൈക്കോട്രോപിക് മരുന്നുകളും മാത്രമേ കൊണ്ട് വരാൻ കഴിയൂ. ഇവർ മുൻകൂട്ടി ആവശ്യമായ അനുമതി നേടണം.

മെഡിക്കൽ റിപ്പോർട്ടുകളോ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ കൈവശം വെക്കണം. കുവൈത്തിൽ എത്തുമ്പോൾ ഈ രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച് മരുന്നുകളുടെ അളവ് അനുവദനീയമായ ചികിത്സാ കാലയളവിനേക്കാൾ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. മരുന്നുകൾ അവയുടെ യഥാർത്ഥ പാക്കേജിംഗിൽ തന്നെ സൂക്ഷിക്കണം. യാത്ര പുറപ്പെടുന്നതിന് മുമ്പ് കൈവശമുള്ള മരുന്നുകൾ നിയന്ത്രിത വിഭാഗത്തിൽപ്പെടുന്നവയാണോ എന്ന് യാത്രക്കാർ പരിശോധിക്കണം.

3,000 ദീനാറിൽ കൂടുതൽ കൈവശമുണ്ടോ?

കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ 3,000 കുവൈത്ത് ദീനാറിന് തുല്യമായ വിദേശ കറൻസികളോ കുവൈത്ത് ദീനാറോ കൈവശം ഉണ്ടെങ്കിൽ കസ്റ്റംസിൽ അറിയിക്കണം. കസ്റ്റംസിന്റെ ഇലക്ട്രോണിക് സേവനങ്ങൾ വഴിയോ, സഹൽ ആപ്പ് വഴിയോ ഇവ ഡിക്ലയർ ചെയ്യാം. ഇതിൽ പരാജയപ്പെട്ടാൽ യാത്രക്കാർ നടപടികൾ നേരിടേണ്ടി വന്നേക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

-യാത്ര തിരിക്കുന്നതിന് മുൻപ് നിയമാവലികൾ പരിശോധിക്കണം.

-ആവശ്യമായ അനുമതിയില്ലാതെ നിരോധിക്കപ്പെട്ടതോ നിയന്ത്രണവിധേയമായതോ ആയ ഉൽപ്പന്നങ്ങൾ കൈവശം വെക്കരുത്.

-എന്താണെന്ന് കൃത്യമായി അറിയാതെ, മറ്റുള്ളവരിൽ നിന്ന് ബാഗുകളോ പാർസലുകളോ പൊതികളോ ഒരിക്കലും സ്വീകരിക്കരുത്.

-മരുന്നുകൾകൊപ്പം കുറിപ്പടികളും മെഡിക്കൽ റിപ്പോർട്ടുകളും കരുതുക.

-3,000 ദീനാറിന് തുല്യമായ കറൻസി ഉണ്ടേൽ വെളിപ്പെടുത്തണം

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Attention to passengers Be careful with luggage
Next Story