Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹാജറെടുക്കൽ:...

ഹാജറെടുക്കൽ: ജലവൈദ്യുതി മന്ത്രാലയം ഫേസ്​ സ്​കാൻ പദ്ധതി നടപ്പാക്കുന്നു

text_fields
bookmark_border
ഹാജറെടുക്കൽ: ജലവൈദ്യുതി മന്ത്രാലയം ഫേസ്​ സ്​കാൻ പദ്ധതി നടപ്പാക്കുന്നു
cancel

കു​വൈ​ത്ത്​ സി​റ്റി: ജീ​വ​ന​ക്കാ​രു​​ടെ ഹാ​ജ​റെ​ടു​ക്കാ​ൻ പ​ഞ്ചി​ങ്ങി​ന്​ പ​ക​രം ജ​ല വൈ​ദ്യു​തി മ​ന്ത്രാ​ല​യം ഫേ​സ്​ സ്​​കാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ 150 ജീ​വ​ന​ക്കാ​രി​ലാ​ണ് ഇ​ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷി​ച്ച​ത്. ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ക​ണ്ടാ​ല്‍ മ​ന്ത്രാ​ല​യ​ത്തി​ലെ 25,000ത്തി​ലേ​റെ ജീ​വ​ന​ക്കാ​രു​ടെ ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​നി പ​ഞ്ചി​ങ്ങി​ന്​ പ​ക​രം മു​ഖം സ്​​കാ​ൻ ചെ​യ്യു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ക്കും. ജോ​ലി​ക്കെ​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍ പ്ര​ത്യേ​ക സ്​​കാ​ന​റി​ൽ മു​ഖം കാ​ണി​ക്ക​ണം. ഉ​പ​ക​ര​ണം മു​ഖം തി​രി​ച്ച​റി​ഞ്ഞാ​ൽ പ​ച്ച​നി​റ​ത്തി​ലു​ള്ള വെ​ളി​ച്ചം തെ​ളി​യും. അ​തി​നു​ശേ​ഷം ഓ​ഫി​സി​ല്‍ ക​യ​റാം. പു​റ​ത്തി​റ​ങ്ങു​മ്പോ​ഴും ഉ​പ​ക​ര​ണ​ത്തി​ല്‍ മു​ഖം കാ​ണി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം എ​ണ്ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഫേ​സ്​ സ്​​കാ​ൻ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു.

ഘ​ട്ടം​ഘ​ട്ട​മാ​യി എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലും ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച ഘ​ട്ട​ത്തി​ൽ​ത​ന്നെ സ്​​പ​ർ​ശ​നം മൂ​ലം വൈ​റ​സ്​ പ​ട​രാ​തി​രി​ക്കാ​ൻ എ​ണ്ണ​മ​ന്ത്രാ​ല​യം ഹാ​ജ​റെ​ടു​ക്ക​ലി​ന്​ ഫേ​സ്​ സ്​​കാ​നി​ങ്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

ല​ളി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണ്​ ഇ​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഒ​ന്നോ ര​ണ്ടോ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്ര​മാ​ണ്​ സ്​​കാ​നി​ങ്ങി​ന്​ ആ​വ​ശ്യ​മു​ള്ള​ത്​. ഇ​ട​ക്കി​ടെ ഡി​വൈ​സ്​ അ​ണു​മു​ക്​​ത​മാ​ക്കേ​ണ്ട ആ​വ​ശ്യ​വു​മി​ല്ല. എ​ല്ലാ വ​കു​പ്പി​ലും മു​ഖം സ്​​കാ​ൻ ചെ​യ്യു​ന്ന സം​വി​ധാ​ന​മൊ​രു​ക്കാ​ൻ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ത​യാ​റെ​ടു​പ്പ്​ ആ​രം​ഭി​ച്ച​താ​യാ​ണ്​ വി​വ​രം.

ഇൗ ​വ​ർ​ഷം വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഇൗ ​സം​വി​ധാ​ന​ത്തി​ലേ​ക്ക്​ മാ​റി​യേ​ക്കും. ഒാ​രോ തൊ​ഴി​ലാ​ളി​യും കൃ​ത്യ​സ​മ​യ​ത്ത്​ ഒാ​ഫി​സി​ലെ​ത്തു​ന്നു​വെ​ന്നും നി​ശ്ചി​ത സ​മ​യം വ​രെ ഡ്യൂ​ട്ടി​യി​ലു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കാ​നാ​ണ് നേ​ര​ത്തെ​ പ​ഞ്ചി​ങ്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, പ​ഞ്ചി​ങ്ങി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തും യ​ന്ത്രം കേ​ടു​വ​രു​ത്തി​യ​തു​മാ​യ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പ​ഞ്ചി​ങ്ങി​നെ​തി​രെ ചി​ല ജീ​വ​ന​ക്കാ​ർ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ക​യും ചെ​യ്​​തു.

ഫേ​സ്​ സ്​​കാ​നി​ങ്​ കൂ​ടു​ത​ൽ കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കു​മെ​ന്നും കൃ​ത്രി​മ​ത്തി​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​മെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ഫേ​സ്​ സ്​​കാ​ന​ർ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ചേ​ക്കും. അ​തോ​ടെ ഹാ​ജ​ർ വി​വ​ര​ങ്ങ​ൾ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​നും ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Hydropower kuwait
News Summary - Attendance: The Ministry of Hydropower is implementing the Face Scan project
Next Story