Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ പാ​ല​ത്തി​ൽ...

ജാ​ബി​ർ പാ​ല​ത്തി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ ശ്ര​മം

text_fields
bookmark_border
ജാ​ബി​ർ പാ​ല​ത്തി​ൽ വീ​ണ്ടും ആ​ത്മ​ഹ​ത്യ ശ്ര​മം
cancel
camera_alt

ശൈ​ഖ്​ ജാ​ബി​ർ ക​ട​ൽ പാ​ല​ം

കു​വൈ​ത്ത്​ സി​റ്റി: ശൈ​ഖ്​ ജാ​ബി​ർ ക​ട​ൽ പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ടി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച ഇൗ​ജി​പ്​​ത്​ പൗ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഒ​രാ​ൾ പാ​ല​ത്തി​ൽ​നി​ന്ന്​ ചാ​ടാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ പൊ​ലീ​സ്​ പ​ട്രോ​ൾ ടീം ​സ്ഥ​ല​ത്ത്​ കു​തി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. 3000 ദീ​നാ​റി​െൻറ സാ​മ്പ​ത്തി​ക കേ​സി​ലെ പി​ടി​കി​ട്ടാ​പു​ള്ളി​യാ​ണ്​ ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. ര​ണ്ടാ​ഴ്​​ച​ക്കി​ടെ മൂ​ന്നാ​മ​ത്​ ആ​ത്മ​ഹ​ത്യ ശ്ര​മ​മാ​ണ്​ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. മ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ്​ ജാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കു​ക​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. കു​വൈ​ത്തി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ആ​രം​ഭി​ച്ച​തി​നു​ ശേ​ഷം ആ​ത്മ​ഹ​ത്യ വ​ർ​ധി​ച്ച​താ​യി ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ സൊ​സൈ​റ്റി​യു​ടെ റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ്​ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​തെ​ന്ന്​ പ​ഠി​ച്ച്​ പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട്​ ബ​ന്ധ​പ്പെ​ട്ട സൊ​സൈ​റ്റി അ​ധി​കൃ​ത​ർ​ക്ക്​ സ​മ​ർ​പ്പി​ക്കും.​ കോ​വി​ഡ്​ കാ​ലം സൃ​ഷ്​​ടി​ച്ച തൊ​ഴി​ൽ ന​ഷ്​​ട​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും മാ​ന​സി​കാ​ഘാ​ത​വു​മാ​ണ്​ ആ​ത്മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​തി​ന്​ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - Attempted suicide again in Jabirpalathi
Next Story