Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലേ​ക്ക്...

കുവൈത്തിലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ർ​ക്കോ​ട്ടി​ക് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
കുവൈത്തിലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ർ​ക്കോ​ട്ടി​ക് ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
cancel

കു​വൈ​ത്ത്സി​റ്റി: രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ർ​ക്കോ​ട്ടി​ക് ഗു​ളി​ക​ക​ൾ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. അ​ബ്ദ​ലി അ​തി​ർ​ത്തി​യി​ൽ വെ​ച്ചാ​ണ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് 45,000 നാ​ർ​ക്കോ​ട്ടി​ക് ക്യാ​പ്റ്റ​ഗ​ൺ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി​യ​താ​യി ക​സ്റ്റം​സ് വ്യ​ക്ത​മാ​ക്കി. 170ഓ​ളം ലി​റി​ക്ക ഗു​ളി​ക​ക​ളും ക​ണ്ടെ​ടു​ത്തു.വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കു​വൈ​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര​ൻ ഇ​വ​യു​മാ​യി അ​ബ്ദ​ലി ബോ​ർ​ഡ​ർ ക്രോ​സി​ങ്ങി​ൽ എ​ത്തി​യ​ത്.

ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടി അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.അ​ബ്ദ​ലി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ​ഥ​രു​ടെ പ​രി​ശ്ര​മ​ത്തി​നും ജാ​ഗ്ര​ത​ക്കും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ദെ​ൽ അ​ൽ ഷ​ർ​ഹാ​ൻ ന​ന്ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളും നി​രോ​ധി​ത വ​സ്തു​ക്ക​ളും ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ല​ഹ​രി ക​ച്ച​വ​ട​ക്കാ​രെ​യും ഇ​ട​നി​ല​ക്കാ​രെ​യും പി​ടി​കൂ​ടു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitNarcotic Pills
News Summary - Attempted Smuggling of Narcotic Pills Intercepted En Route to Kuwait
Next Story