Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2026 9:13 AM IST Updated On
date_range 27 May 2026 9:13 AM ISTറേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsbookmark_border
camera_alt
പിടിച്ചെടുത്ത ഇനങ്ങൾ
കള്ളക്കടത്തിനെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി
കുവൈത്ത് സിറ്റി: സാൽമി അതിർത്തിയിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് അധികൃതർ തടഞ്ഞു. രാജ്യത്തിന് പുറത്തേക്ക് വലിയ അളവിൽ സബ്സിഡി ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമിച്ചതായാണ് കണ്ടെത്തൽ.
പതിവ് പരിശോധനക്കിടെയാണ് കള്ളക്കടത്ത് ശ്രമം പിടികൂടിയതെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ തുടർനടപടികൾക്കായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറി.
ഭക്ഷ്യസുരക്ഷയും പ്രാദേശിക വിപണിയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരെ ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

