ഭക്ഷണത്തിനൊപ്പം ജയിലിലേക്ക് ഫോൺ കടത്താനുള്ള ശ്രമം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ഭക്ഷണത്തിനൊപ്പം ജയിലിലേക്ക് സ്മാർട്ട് ഫോൺ കടത്തിയയാളെ പിടികൂടി. ജയിലിലേക്ക് ഭക്ഷണ വിതരണം നടത്തുന്നതിന് കരാറുള്ള റസ്റ്റാറൻറിലെ ജീവനക്കാരനായ അറബ് വംശജനാണ് വിൽപനക്കായി ജയിലിലേക്ക് ഫോൺ കടത്തിയത്.
2000 ദീനാർ വരെ ഇൗടാക്കിയാണ് ഇയാൾ ഫോൺ വിൽപന നടത്തിയിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഭക്ഷണം കൊണ്ടുവന്ന പാക്കറ്റ് സംശയത്തെ തുടർന്ന് തുറന്നുപരിശോധിച്ചപ്പോളാണ് സ്മാർട്ട് ഫോൺ കണ്ടെത്തിയത്. നാല് ഭക്ഷണപ്പൊതികളിലായി നാല് ഫോണുകളാണ് പിടികൂടിയത്.
മുമ്പ് ഇയാൾ കൂടുതൽ ഫോൺ ജയിലിലേക്ക് കടത്തിയിട്ടുണ്ടോ എന്നും തടവുപുള്ളികൾ അനധികൃതമായി ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും അറിയാൻ അധികൃതർ അന്വേഷണം ആരംഭിച്ചു.

