തുറമുഖം വഴി ലഹരി കടത്താൻ ശ്രമം; ദോഹ തുറമുഖത്ത് ലഹരി ഗുളികകളും കഞ്ചാവും പിടികൂടി
text_fieldsപിടികൂടിയ കഞ്ചാവും ഗുളികകളും
കുവൈത്ത് സിറ്റി: തുറമുഖം വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. ദോഹ തുറമുഖത്ത് എത്തിയ ചരക്കിൽ ഒളിപ്പിച്ച വൻതോതിൽ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തു. അയൽരാജ്യത്ത് നിന്ന് എത്തുന്ന കണ്ടെയ്നറിൽ ലഹരിവസ്തുക്കൾ ഉള്ളതായ സൂചനയെ തുടർന്ന് വടക്കൻ തുറമുഖങ്ങളിൽ നിന്നും ഫൈലക ദ്വീപിൽ നിന്നുമുള്ള ഇൻസ്പെക്ടർമാർ നടത്തിയ നീക്കത്തിലാണ് ഇവ കണ്ടെത്തിയത്.
കണ്ടെയ്നറിൽ മൃഗങ്ങളുടെ തീറ്റയാണെന്നായിരുന്നു രേഖകൾ. എന്നാൽ കൂടുതൽ പരിശോധനയിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കളാണെന്ന് സംശയിക്കുന്ന ഏകദേശം 4,550 ഗുളികകളും, കാർഗോയിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 5,200 കിലോഗ്രാം കഞ്ചാവും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. രാജ്യത്തേക്ക് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും കർശന പരിശോധനകൾ തുടരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

