ജയിലിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞു
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിക്കുന്നയാൾക്ക് ലഹരി എത്തിക്കാനുള്ള ശ്രമം ജയിൽ സുരക്ഷാ ഗാർഡ് പരാജയപ്പെടുത്തി. ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിൽ എത്തി സഹോദരന് കൈമാറാനായിരുന്നു ശ്രമമെന്ന് അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു.
സന്ദർശകനോട് ഇലക്ട്രോണിക് ഗേറ്റിലൂടെ കടന്നുപോകാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ പരുങ്ങുന്നതു കണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്തുകയായിരുന്നു. ദേഹപരിശോധനയിൽ ഹഷീഷ് നിറച്ച രണ്ട് സിഗരറ്റുകളും രണ്ട് രാസവസ്തുക്കളും ശരീരത്തിൽ ഒളിപ്പിച്ചുവെച്ചതായി കണ്ടെത്തി. പ്രതിയേയും പിടിച്ചെടുത്ത മയക്കുമരുന്നും പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

