മാവിൽ ഒളിപ്പിച്ച് സിഗരറ്റ് കടത്താൻ ശ്രമം
text_fieldsപിടികൂടിയ സിഗരറ്റുകൾ
കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി സിഗരറ്റുകൾ കടത്താനുള്ള ശ്രമം കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ തകര്‍ത്തു. മാവ് പൊടി നിറച്ച ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 22 പെട്ടി സിഗരറ്റ് കണ്ടെടുത്തത്.
സൗദി പൗരൻ ഓടിച്ചിരുന്ന വാഹനത്തിലാണ് സംശയാസ്പദമായ ബാഗുകൾ കണ്ടെത്തിയത്. മാവ് അടങ്ങിയ നിരവധി ബാഗുകൾ കണ്ടതിനെ തുടർന്ന് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. കള്ളക്കടത്തിൽ പങ്കാളികളായവരെ കണ്ടെത്താനായി അന്വേഷണ നടപടികൾ പുരോഗമിക്കുന്നതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കള്ളക്കടത്ത് തടയുന്നതിനുള്ള പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതായും വ്യക്തമാക്കി.

