Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഗരറ്റ് കടത്താൻ ശ്രമം; 53,314 കാർട്ടൺ പിടിച്ചെടുത്തു

text_fields
bookmark_border
ലഹരി വസ്തുക്കളുമായി വ്യത്യസ്ത കേസുകളിൽ അഞ്ചു പേർ പിടിയിൽ
സിഗരറ്റ് കടത്താൻ ശ്രമം; 53,314 കാർട്ടൺ പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി സിഗരറ്റുകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥരും കുറ്റാന്വേഷണ വിഭാഗവും ചേർന്ന് തടഞ്ഞു. ഏകദേശം 53,314 കാർട്ടൺ സിഗരറ്റുകൾ പിടിച്ചെടുത്തു. കാർഡ്ബോർഡ് പെട്ടികളിൽ ഒളിപ്പിച്ച്, കസ്റ്റംസ് ഡിക്ലറേഷനിൽ അലുമിനിയം പാളികളെന്ന് രേഖപ്പെടുത്തിയാണ് സിഗരറ്റുകൾ കടത്താൻ ശ്രമം നടന്നത്.

കസ്റ്റംസ് ഡിക്ലറേഷനും ചരക്കും തമ്മിൽ പൊരുത്തക്കേടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സിറിയൻ ട്രക്ക് ഡ്രൈവറെയും, ഡിക്ലറേഷൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കസ്റ്റംസ് ക്ലിയറൻസ് ഒഫീസിലെ യെമനി ജീവനക്കാരനെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ അബ്ദലിയിലുള്ള കാർഷിക കേന്ദ്രത്തിൽ വസ്തുക്കൾ സൂക്ഷിച്ചതായി ട്രക്ക് ഡ്രൈവർ വ്യക്തമാക്കി. ഇവിടെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത വൻതോതിലുള്ള വാണിജ്യ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന മൂന്ന് വെയർഹൗസുകൾ കണ്ടെത്തി.

സ്വദേശിയുടെ നിർദ്ദേശപ്രകാരം പുകയില ഉൽപ്പന്നങ്ങൾ കയറ്റാൻ സഹായിച്ച ഇന്ത്യൻ തൊഴിലാളിയെയും അറസ്റ്റ് ചെയ്തു. പുകയിലയുടെ ഉറവിടം കണ്ടെത്തുന്നതിനും, ഇതിൽ ഉൾപ്പെട്ട മറ്റുള്ളവർക്കും വേണ്ടി അന്വേഷണം തുടരുകയാണ്.

മറ്റൊരു സംഭവത്തിൽ, കടത്തുന്നതിനും സ്വന്തം ഉപയോഗത്തിനുമായി മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും കൈവശം വെച്ചതായി കണ്ടെത്തിയ നാല് കേസുകളിലായി അഞ്ച് പേരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. 5.1 കിലോഗ്രാം ഷാബു, ലഹരിവസ്തു പുരട്ടിയ 230 പേപ്പർ ഷീറ്റുകൾ, ത്രാസ് എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

സംശയിക്കപ്പെടുന്നവരെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കള്ളക്കടത്ത്, രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കൽ എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to smuggle cigarettes 53,314 cartons seized
Next Story