Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ നീക്കം; 60 കിലോ പിടികൂടി

text_fields
bookmark_border
കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ നീക്കം; 60 കിലോ പിടികൂടി
cancel
Listen to this Article

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കാലിത്തീറ്റക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താനുള്ള നീക്കം കസ്റ്റംസ് പരാജയപ്പെടുത്തി.ഒരു പ്രാദേശിക കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ മൃഗങ്ങളുടെ തീറ്റ ബാഗുകൾക്കുള്ളിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് എത്തിക്കാൻ ശ്രമം നടന്നത്.

അന്വേഷണത്തിൽ വലിയ അളവിൽ കഞ്ചാവ് കണ്ടെത്തിതായും കപ്പൽ പിടിച്ചെടുത്തതായും കസ്റ്റംസ് അറിയിച്ചു. 60 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കപ്പലിൽ കസ്റ്റംസ് സൂക്ഷ്മായ പരിശോധന നടത്തി. മറ്റ് നിരോധിത വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സംഭവത്തിൽ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചതായും കസ്റ്റംസ് വാർത്തക്കുറിപ്പിൽ പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കൾ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചു. നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള എല്ലാ ശ്രമങ്ങളെയും ചെറുക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.

സാ​ൽ​മി​യ​യി​ൽ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; ര​ണ്ട് പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ

കു​വൈ​ത്ത് സി​റ്റി: മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ക്കു​ക, പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, വി​ൽ​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി സാ​ൽ​മി​യ പൊ​ലീ​സ് ഒ​രു ഇ​ന്ത്യ​ക്കാ​ര​നെ​യും ഫി​ലി​പ്പീ​ൻ​സ് സ്ത്രീ​യെ​യും അ​റ​സ്റ്റ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ്ര​തി​ക​ളെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attempt to smuggle cannabis hidden in cattle feed; 60 kg seized
Next Story