കാറിൽ ലഹരി എത്തിക്കാൻ ശ്രമം; 100 കിലോ മയക്കുമരുന്ന് പിടികൂടി
text_fieldsപിടിച്ചെടുത്ത ലഹരി വസ്തുക്കൾ
കുവൈത്ത് സിറ്റി: ഇറാനിൽനിന്ന് കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 100 കിലോ മയക്കുമരുന്ന് സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടി.
ഡ്രഗ് കൺട്രോൾ, കസ്റ്റംസ്, ഫയർഫോഴ്സ് എന്നിവയുടെ സംയുക്ത ഓപറേഷനിലാണ് ശുവൈഖ് തുറമുഖത്ത് എത്തിയ പ്രതിയെ പിടികൂടിയത്.
സ്വകാര്യ വാഹനത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വാഹനം നിരീക്ഷിച്ചിരുന്ന പ്രത്യേക സംഘം അത് തുറമുഖത്ത് എത്തിയ ഉടൻതന്നെ തടഞ്ഞു. വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ഹഷീഷും മരിജുവാനയുമടക്കം 100 കിലോയിലധികം മയക്കുമരുന്ന് കണ്ടെത്തി. കാറിന്റെ സ്പെയർ ടയർ, സീറ്റിനടിയിൽ, പ്രത്യേക അറകളിൽ എന്നിവിടങ്ങളിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.
ഉദ്യോഗസ്ഥർ കാർ സമഗ്രമായി പരിശോധിച്ചാണ് ഇവ കണ്ടെടുത്തത്. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും നാർക്കോട്ടിക് പ്രോസിക്യൂഷനിലേക്ക് കൈമാറി. മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിൽ കർശന നടപടികൾ തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

