Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിലെ വടക്കൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം

text_fields
bookmark_border
കുവൈത്തിലെ വടക്കൻ അതിർത്തി ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കൻ അതിർത്തി ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ടു ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം. സ്‌ഫോടകവസ്തു നിറച്ച ഡ്രോണുകൾ അതിർത്തി കേന്ദ്രങ്ങളിൽ ഇടിച്ചുകയറി ഭൗതിക നാശനഷ്ടങ്ങൾ വരുത്തിയതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.

സംഭവത്തെ ‘കുറ്റകരവും ആക്രമണാത്മകവുമായ പ്രവർത്തനം’ എന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. ആവശ്യമായ സുരക്ഷ, പ്രതികരണ നടപടികൾ ഉടൻ സ്വീകരിച്ചു. വിശദമായ അന്വേഷണങ്ങളും വിലയിരുത്തലുകളും നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ അതിർത്തി സംരക്ഷണം ഉറപ്പാക്കുന്നതിൽ സുരക്ഷാ ഏജൻസികൾ പൂർണ്ണ സന്നദ്ധത പുലർത്തുന്നു​ണ്ടെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attacks on Kuwait's northern border outposts
Next Story