ഇന്നും ആക്രമണം; കുവൈത്ത് ചെറുത്തത് 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും ആക്രമണം. രാജ്യത്തിന്‍റെ വ്യോമാതിർത്തിയിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വ്യോമ പ്രതിരോധ സേന തടയുന്നുണ്ടെന്ന് കുവൈത്ത് ആർമി പ്രസ്താവനയിൽ അറിയിച്ചു.
ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും കുവൈത്ത് സായുധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ പറഞ്ഞു. ആക്രമണങ്ങളിൽ സായുധ സേനയിലെ രണ്ട് അംഗങ്ങളും ഒരു സാധാരണക്കാരനും കുട്ടിയും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഓപറേഷനുകളിൽ ആകെ 67 സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രണ്ട് കേസുകൾ മെഡിക്കൽ നിരീക്ഷണത്തിലാണ്. മിസൈലുകളും ഡ്രോണുകളും തടയുന്നതിന്റെ ഫലമായാണ് പലപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത്. ഇതിൽ നിന്നുള്ള അവശിഷ്ടങ്ങൾ ചില റെസിഡൻഷ്യൽ ഏരിയകളിൽ വീണതായും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായും കേണൽ സൗദ് അൽ അത്‌വാൻ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

