മലയാളിയെ ആക്രമിച്ച് ടാക്സി കാർ തട്ടിയെടുത്തു
text_fieldsകുവൈത്ത് സിറ്റി: മലയാളി ഡ്രൈവറെ ആക്രമിച്ച് ടാക്സി കാർ തട്ടിയെടുത്തു. ബുധനാഴ്ച ഉച്ചയോടെ അന്തലുസിലാണ് സംഭവം. കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി അനീഷിെനയാണ് കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച് അറബ് വംശജൻ കാർ തട്ടിയെടുത്തത്. ഉച്ചയ്ക്ക് 12:45ന് റാബിയയിൽ നിന്ന് കയറിയ അറബ് വംശജനായ യാത്രക്കാരൻ അന്തലുസിലേക്ക് പോകാൻ അവശ്യപ്പെടുകയും അന്തലുസ് േബ്ലാക്ക് 3ൽ എത്തുമ്പോൾ ഡ്രൈവറെ കത്തി കാണിച്ച് പണവും ഫോണും എടുക്കാ൯ പറയുകയും ചെയ്തു.
വാഹനം നിർത്തിയ ഡ്രൈവർ പ്രതിരോധിക്കാ൯ ശ്രമിച്ചു. എന്നാൽ ഡ്രൈവറുടെ കൈയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപിക്കുകയും, അടിച്ചുവീഴ്ത്തി വാഹനവുമായി കടന്നു കളയുകയും ചെയ്തു. ഉന്തിനും തള്ളിനുമിടയിൽ തെറിച്ചുപോയ ഫോണും പഴ്സും ഡ്രൈവർക്ക് തിരികെ ലഭിച്ചു. ഫോൺ പൂർണമായും കേടായി. ടാക്സി കാർ ജലീബിൽ ഓഫിസുള്ള ഫജർ അൽ തഹരിർ എന്ന കമ്പനിയുടേതാണ്. അന്തലുസ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. 14/14401 രജിസ്ട്രേഷൻ പ്ലേറ്റുള്ള കാറാണ് കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
