കുവൈത്തിൽ സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ആക്രമണം;10 സായുധ സേനാംഗങ്ങൾക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് പ്രതിരോധിച്ചത് 14 ബാലിസ്റ്റിക് മിസൈലുകളും 12 ഡ്രോണുകളും. ഞായറാഴ്ച ഒരു സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് ആക്രമണം നടന്നതായും 10 സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഉതൈബി പറഞ്ഞു.
ആക്രമണത്തിൽ സൈനിക ക്യാമ്പിൽ നാശനഷ്ടവും സംഭവിച്ചു. പരിക്കേറ്റവർ ചികിത്സയിലാണ്. ഒരു സ്വകാര്യ ലോജിസ്റ്റിക് കമ്പനിയുടെ വെയർഹൗസുകൾ ലക്ഷ്യമിട്ടും ആക്രമണം ഉണ്ടായി. ഇവിടെ നാശനഷ്ടമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആക്രമണങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് 11 മിസൈൽ, ഡ്രോൺ കഷ്ണങ്ങൾ വീണു. ഇതോടെ കുവൈത്തിനെതിരെ ഇറാൻ ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരം സംഭവങ്ങൾ 599 ആയി. കഴിഞ്ഞ ദിവസം 12 തവണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. ഇതോടെ ആകെ സൈറണുകളുടെ എണ്ണം 158 ആയി ഉയർന്നു.
പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ആശങ്കവേണ്ടെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

