Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി അറേബ്യക്ക് നേരെ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്

text_fields
bookmark_border
  • ആക്രമണം പ്രാദേശിക സുരക്ഷ ദുർബലപ്പെടുത്തും
  • സൗദി അറേബ്യക്ക് പൂർണ പിന്തുണ
സൗദി അറേബ്യക്ക് നേരെ ആക്രമണം; ശക്തമായി അപലപിച്ചു കുവൈത്ത്
cancel

കുവൈത്ത് സിറ്റി: ഇറാഖി വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയിലേക്കുണ്ടായ ഡ്രോൺ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ്. പ്രാദേശിക സുരക്ഷത, സ്ഥിരത എന്നിവയെ ആക്രമണം ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സുരക്ഷ,സ്ഥിരത, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളിലും കുവൈത്തിന്റെ ഐക്യദാർഢ്യവും അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ഇറാഖി​ വ്യോമാതിർത്തിയിൽ നിന്നും സൗദി അറേബ്യയെ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടായത്. രാജ്യാന്തര അതിർത്തി ലംഘിച്ച് എത്തിയ മൂന്ന് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on Saudi Arabia; Kuwait Strongly Condemns
Next Story