Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2023 7:34 AM IST Updated On
date_range 29 May 2023 7:34 AM ISTജോർഡൻ അംബാസഡറുടെ വസതി ആക്രമണം: കുവൈത്ത് അപലപിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം തുടരുന്ന സുഡാനിലെ ഖാർത്തൂമിൽ ജോർദാൻ അംബാസഡറുടെ വസതിക്ക് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. നയതന്ത്ര ദൗത്യങ്ങളെയും അവരുടെ കെട്ടിടങ്ങളെയും ലക്ഷ്യം വച്ചുള്ള എല്ലാത്തരം അക്രമങ്ങൾക്കും നശീകരണങ്ങൾക്കും കുവൈത്ത് എതിരാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
1961-ലെ നയതന്ത്ര ബന്ധത്തെക്കുറിച്ചുള്ള വിയന്ന കൺവെൻഷൻ അനുസരിച്ച് ഈ ദൗത്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സുഡാനിലെ എല്ലാ ബന്ധപ്പെട്ട കക്ഷികളോടും കുവൈത്ത് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

