നയതന്ത്ര കാര്യാലയങ്ങൾക്കുനേരെ ആക്രമണം; കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: സുഡാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾക്കും വസതികൾക്കും നേരെ നടന്ന ആക്രമണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. സൗദി അറേബ്യൻ എംബസി കെട്ടിടം, ബഹ്റൈൻ അംബാസഡറുടെ വസതി, ഫലസ്തീൻ എംബസി കെട്ടിടം, ഫലസ്തീൻ അംബാസഡറുടെ വസതി, ചൈന എംബസി കെട്ടിടം, ഒമാൻ അംബാസഡറുടെ വസതി എന്നിവക്കുനേരെ സുഡാനിൽ ആക്രമണവും നശീകരണ ശ്രമവും നടന്നിരുന്നു.
നയതന്ത്രജ്ഞർക്കും അനുബന്ധ സ്ഥാപനങ്ങൾക്കും നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. നയതന്ത്ര സ്ഥാപനങ്ങൾ ആക്രമിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും വ്യവസ്ഥകളുടെയും ലംഘനമാണെന്നും വ്യക്തമാക്കി.നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനത്തിന് പൂർണ സംരക്ഷണം നൽകാൻ സുഡാനിലെ അധികാരികളോടും ബന്ധപ്പെട്ട കക്ഷികളോടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

