Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിന് നേരെ ആക്രമണം; കുവൈത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു

text_fields
bookmark_border
വിമാനത്താവളത്തിന് നേരെ ആക്രമണം; കുവൈത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു
cancel
camera_altപ്രതീകാത്മക ചിത്രം

കുവൈത്ത് സിറ്റി: വിമാനത്താവളത്തിനു നേരെ ഇന്ന് പുലർച്ചെ ഉണ്ടായ ഇറാൻ ആക്രമണത്തെ തുടർന്നു കുവൈത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചു. നിലവിൽ കുവൈത്തിലേക്കുള്ള വിമാനങ്ങൾ അടുത്ത രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. ഇന്ന് പുറപ്പെടാനുള്ള വിമാനങ്ങൾ പുറപ്പെട്ടിട്ടില്ല.

ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെയും നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തെ തുടർന്നു വിമാനത്താവളത്തിലെ സൗകര്യങ്ങളിലും പ്രവർത്തന സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ സാങ്കേതിക സംഘങ്ങൾ പരിശോധിച്ച് വരികയാണ്.

ഇന്ന് പുലർച്ചെയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ന് നേരെ ഇറാൻ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Attack on airport; Kuwait suspends flight services temporarily
Next Story