ഗസ്സയിൽ സഹായ സംഘങ്ങൾക്ക് നേരെ ആക്രമണം: കുവൈത്ത് അപലപിച്ചു
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോകുന്ന ജോർഡന്റെ മാനുഷിക സഹായ സംഘങ്ങൾക്ക് നേരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാനും അപലപിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്ന കുവൈത്തിന്റെ നിലപാട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ തുടർച്ചയായ ആക്രമണങ്ങൾ മൂലം ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന മാനുഷിക ദുരന്തം തടയുന്നതിന് സഹായ വാഹനങ്ങളുടെ ഗതാഗതം, സഹായ വസ്തുക്കളുടെ വിതരണം എന്നിവ ഉറപ്പുവരുത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

