Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബസ്രയിലെ ആക്രമണം;...

ബസ്രയിലെ ആക്രമണം; ഇറാഖ് പ്രതിനിധിയെ പ്രതിഷേധം അറിയിച്ചു

text_fields
bookmark_border
ബസ്രയിലെ ആക്രമണം; ഇറാഖ് പ്രതിനിധിയെ പ്രതിഷേധം അറിയിച്ചു
cancel
camera_alt

ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ അസീസ് അൽ ദൈഹാനി, ഇറാഖി

എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് സെയ്ദ് ഷാൻഷോളിനൊപ്പം

കുവൈത്ത് സിറ്റി: ബസ്രയിലെ കുവൈത്ത് സ്റ്റേറ്റ് കോൺസുലേറ്റ് ജനറലിനെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിലും നശീകരണ പ്രവർത്തനങ്ങളിലും ശക്തമായി പ്രതിഷേധിച്ചു കുവൈത്ത് വിദേശകാര്യ മന്ത്രാലയം.

കുവൈത്തിലെ ഇറാഖി എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് സെയ്ദ് ഷാൻഷോളിനെ വിളിച്ചുവരുത്തിയ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതിഷേധ കുറിപ്പ് കൈമാറി. കോൺസുലേറ്റ് വളപ്പിലെ ആക്രമണം ‘നഗ്നമായ’താണെന്ന് ആക്ടിംഗ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അംബാസഡർ അസീസ് അൽ ദൈഹാനി പ്രസ്താവനയിൽ ചൂണ്ടികാട്ടി.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും, കോൺസുലാർ ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെയും ലംഘനമാണ്. ഈ പ്രവൃത്തികളെ കുവൈത്ത് ശക്തമായി നിരാകരിക്കുന്നു.

ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ വേഗത്തിൽ നടപടിയെടുക്കണമെന്നും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും ഇറാഖ് സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന ഭീഷണികളെ ചെറുക്കുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാനും കുവൈത്തിന് അവകാശമുണ്ടെന്നും അൽ ദൈഹാനി ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Attack in Basra; Protest conveyed to Iraqi representative
Next Story