പെരുന്നാൾ ഒരുക്കമായി എ.ടി.എമ്മുകളിൽ നിറയെ പണം
text_fieldsകുവൈത്ത് സിറ്റി: ബലി പെരുന്നാളിന് മുന്നോടിയായി വിവിധ ബാങ്ക് എ.ടി.എമ്മുകളിൽ എല്ലാ കറൻസി ഡെനോമിനേഷനുകളും ലഭ്യമാണെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. ഒന്ന്, അഞ്ച്, പത്ത്, 20 നോട്ടുകൾ ലഭിക്കും. സാധാരണ നിലയിൽ എല്ലാ എ.ടി.എമ്മുകളിലും ചെറിയ നോട്ടുകൾ ലഭ്യമാവാറില്ല. പെരുന്നാളിനോടനുബന്ധിച്ച് വർധിച്ച ആവശ്യം പരിഗണിച്ചാണ് മുഴുവൻ നോട്ടുകളും ലഭ്യമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അവന്യൂസ് മാൾ, ഗേറ്റ് മാൾ, 360 മാൾ, അവ്താദ് അൽ ജഹ്റ മാൾ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നോട്ട് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ബാങ്കുകൾക്ക് കഴിഞ്ഞ ആഴ്ച പുതിയ കറൻസിയും സെൻട്രൽ ബാങ്ക് എത്തിച്ചുനൽകിയിട്ടുണ്ട്.

