അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ
text_fieldsകുവൈത്ത് അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് അത്തോളി മുസ് ലിം വെൽഫെയർ അസോസിയേഷൻ (കാംവ) ഇഫ്താർ സംഗമം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് സി.കെ. അർഷാദ് അധ്യക്ഷത വഹിച്ചു. ബഷീർ കിഴവന റമദാൻ സന്ദേശം നൽകി. രക്ഷാധികാരികളായ ഹാഷിം പാറമ്മൽ, ഹസ്സൻ ചാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഫർഹാൻ ഫൈസൽ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി എം.കെ. സുജാഹുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡന്റ് റഫീഖ് താജ് നന്ദിയും പറഞ്ഞു. ടി. ലത്തീഫ്, ഗഫൂർ അത്തോളി, സി.പി. ഷാക്കിർ, യൂസഫ് മാട്ടുവയിൽ, ആർ.കെ. ജിൽഷാദ്, എം. ഷാനവാസ്, എച്ച്.എം. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

