അത്ലറ്റിക്സ്: കുവൈത്ത് സ്പോർട്സ് ക്ലബിന് കിരീടം
text_fieldsഅത്ലറ്റിക്സ് അസോസിയേഷൻ കപ്പ് ടൂർണമെൻറിൽ വിജയികളായ കുവൈത്ത് സ്പോർട്സ് ക്ലബ് അത്ലറ്റുകൾ
കുവൈത്ത് സിറ്റി: അത്ലറ്റിക്സ് അസോസിയേഷൻ കപ്പ് ടൂർണമെൻറിൽ കുവൈത്ത് സ്പോർട്സ് ക്ലബ് വിജയികളായി. 88 പോയൻറ് നേടി ആധികാരികമായി അവർ കിരീടം ചൂടിയപ്പോൾ 60 പോയൻറുമായി ഖാദിസിയ രണ്ടാമതെത്തി. ഇൻറർ മിനിസ്ട്രി പ്ലേ ഗ്രൗണ്ടിൽ 14 ടീമുകളാണ് മാറ്റുരച്ചത്.
ടോക്യോ ഒളിമ്പിക്സ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് തയാറെടുക്കാൻ കുവൈത്തി അത്ലറ്റുകൾക്ക് മികച്ച അവസരമായിരുന്നു ഇതെന്നും വിജയികളെ അഭിനന്ദിക്കുന്നതായും കുവൈത്ത് അത്ലറ്റിക്സ് അസോസിയേഷൻ മേധാവി സിയാർ അൽ ഇൻസി പറഞ്ഞു.കോവിഡ് പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനം ഇല്ലാതെയാണ് കായികമേള സംഘടിപ്പിച്ചത്.

