കുവൈത്ത് സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർഥികളുടെ പ്രദർശനം
text_fieldsകുവൈത്ത് സർവകലാശാലയിൽ നടന്ന എൻജിനീയറിങ് വിദ്യാർഥികളുടെ പ്രോജക്ട് പ്രദർശനം
കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിൽ എൻജിനീയറിങ് വിദ്യാർഥികളുടെ പ്രോജക്ട് പ്രദർശനം സംഘടിപ്പിച്ചു. ശനി, ഞായർ ദിവസങ്ങളിൽ നടന്ന പ്രദർശനത്തിൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികൾ പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയ പ്രോജക്ടുകളാണുണ്ടായിരുന്നത്. നിരവധി പേർ സന്ദർശകരായെത്തി.
വിദ്യാർഥികൾ നിർമിച്ച ഡ്രോണുകളും നവീന ആശയങ്ങളുടെ ചെറു മാതൃകകളും ശ്രദ്ധ പിടിച്ചുപറ്റി.
എല്ലാ വർഷവും ഇത്തരത്തിൽ പ്രദർശനം നടക്കാറുണ്ട്. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയം അടഞ്ഞുകിടന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിയിരിക്കുകയായിരുന്നു.

