ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക് നിലവിൽ
text_fieldsഅംബാസഡർ കപ്പ് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക് നിലവിൽവന്നു.ചൊവ്വാഴ്ച ഉച്ചക്ക് 2.30 മുതൽ ഇന്ത്യൻ എംബസി ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.കായികാഭിരുചിയും കഴിവുമുള്ള ഇന്ത്യക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപവത്കരിച്ചത്.
അന്തർദേശീയ തലത്തിൽ അടക്കം നേട്ടം കൊയ്ത ഒേട്ടറെ ഇന്ത്യൻ കായികതാരങ്ങൾ കുവൈത്തിൽ പ്രവാസികളായി ഉണ്ടെന്നും സ്കൂൾ തലത്തിൽ വളർന്നുവരുന്ന ഒേട്ടറെ മിടുക്കരുണ്ടെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. മഹത്തായ കായിക പാരമ്പര്യം ഇന്ത്യക്കുണ്ടെന്നും കായിക മേഖലയിലെ ഇന്ത്യയുടെ പാരമ്പര്യവും സാധ്യതയും കുവൈത്തിലും ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
താൻ മുമ്പ് പോൾവാൾട്ട് താരമായിരുന്നുവെന്നും തെൻറ ഇണ ബാസ്കറ്റ്ബാൾ കളിക്കാരിയായിരുന്നുവെന്നും അദ്ദേഹം പ്രസംഗമധ്യേ സാന്ദർഭികമായി പറഞ്ഞു.ഭാവിയിൽ വിവിധ കായികമേളകളും മറ്റു പരിപാടികളും ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്കിെൻറ പിന്തുണയോടെ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും.
ഇന്ത്യൻ കായിക സമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കാൻ സഹായിക്കുന്ന വിവിധ പരിപാടികളും ലക്ഷ്യമിടുന്നു. സ്പോർട്സ് നെറ്റ്വർക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യൻ കായിക മേഖലയെ കുറിച്ചുള്ള ഡിജിറ്റൽ പ്രദർശനമുണ്ടായി.ഏപ്രിൽ ഏഴിന് എംബസിയിലെത്തി പൊതുജനങ്ങൾക്ക് ഇത് കാണാം.
അംബാസഡർ കപ്പ് ബാഡ്മിൻറൺ, ക്രിക്കറ്റ് ടൂർണമെൻറ് നടത്തും
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസിയുടെ കീഴിൽ അംബാസഡർ കപ്പ് ബാഡ്മിൻറൺ, ക്രിക്കറ്റ് ടൂർണമെൻറുകൾ സംഘടിപ്പിക്കും.കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാൽ ടൂർണമെൻറുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പുറത്തുവിടുമെന്ന് എംബസി അറിയിച്ചു. ടൂർണമെൻറിനായുള്ള എവർ റോളിങ് ട്രോഫി ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക് ഉദ്ഘാടന ചടങ്ങിൽ പ്രദർശിപ്പിച്ചു. ഇന്ത്യക്കായി ന്യൂസിലൻഡിനും വെസ്റ്റിൻഡീസിനുമെതിരെ കളിച്ചിട്ടുള്ള മമ്ത ട്രോഫി ഏറ്റുവാങ്ങി. ഭാവിയിൽ കൂടുതൽ കായിക ഇനങ്ങളിൽ ടൂർണമെൻറുകൾ ആസൂത്രണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

