ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു വെൽക്കം ബാക്ക്' പ്രമോഷൻ
text_fieldsകുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു വെൽക്കം ബാക്ക്' പ്രമോഷൻ. വേനൽക്കാല അവധിക്ക് ശേഷം മടങ്ങിയെത്തുന്ന ഉപഭോക്താക്കൾക്കായി വിപുലമായ ഡിസ്കൗണ്ടുകളും ഓഫറുകളും ഒരുക്കിയാണ് പ്രമോഷൻ. ലുലു ഹൈപ്പർമാർക്കറ്റിന്റെ കുവൈത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലുമായി ബുധനാഴ്ച ആരംഭിക്കുന്ന പ്രമോഷൻ സെപ്റ്റംബർ മൂന്നു വരെ തുടരും.
വിവിധ ഉൽപന്നങ്ങളിൽ വലിയ ഓഫറുകളാണ് ഈ സമയം ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം, ആരോഗ്യ-സൗന്ദര്യവർധക വസ്തുക്കൾ എന്നിവക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. ഇലക്ട്രോണിക്സ്, മൊബൈലുകൾ, ഗൃഹോപകരണങ്ങൾ, ഐ.ടി, ആക്സസറികൾ, ലിനൻ, വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറികൾ, ലഗേജ് എന്നിവക്കും അവിശ്വസനീയമായ കിഴിവുകളും 'ലുലു ഡിജിറ്റൽ ക്രേസി സെയിൽ' 80 ശതമാനം പ്രമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പുതിയ അധ്യയന വർഷത്തിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന എക്സ്ക്ലൂസീവ് ബാക്ക്-ടു-സ്കൂൾ ഓഫറുകളും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

