ആസ്ത്മ മരുന്ന് ഇറക്കുമതിക്ക് 15 ലക്ഷം വകയിരുത്തി
text_fieldsകുവൈത്ത് സിറ്റി: ആസ്ത്മ മരുന്ന് ഇറക്കുമതിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം 15 ലക്ഷം ദീനാർ വകയിരുത്തി. കോവിഡ് പ്രതിസന്ധികാലത്ത് ആസ്ത്മ രോഗികൾക്ക് പ്രത്യേക കരുതൽ നൽകുന്നു.
രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും മരുന്ന് എത്തിക്കാനാണ് തുക വകയിരുത്തിയത്. ആസ്ത്മ രോഗികൾ ശാരീരിക അസ്വാസ്ഥ്യമുണ്ടാവുേമ്പാൾ ഉടൻ ആശുപത്രിയിലെത്തണമെന്നും കോവിഡ് ബാധിച്ചാൽ ഗുരുതരാവസ്ഥയിലേക്ക് പോവുന്നവരിൽ വലിയൊരു വിഭാഗം ഇത്തരക്കാരാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആസ്ത്മ രോഗികളുടെ ആരോഗ്യ നില നിരന്തരം നിരീക്ഷിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഇവർ പുറത്തുപോവരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. ഹെപ്പറ്റൈറ്റിസ്, അലർജി തുടങ്ങിയവക്കുള്ള മരുന്നുകളും ഇറക്കുമതി ചെയ്യുമെന്നും ഏറ്റവും ഗുണമേന്മയുള്ള മരുന്നുകളാണ് രാജ്യത്തെത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ബ്രിട്ടനിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കര, വ്യോമ അതിർത്തി അടച്ചിട്ടത് മരുന്നുകളുടെ ഷിപ്പ്മെൻറിനെ ബാധിച്ചിട്ടില്ല. അത്യാവശ്യ ഭക്ഷ്യവസ്തുക്കളും മരുന്നും കാർഗോ വിമാനങ്ങൾ വഴിയും കപ്പൽ വഴിയും എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.ആറുമാസത്തേക്കുള്ള കരുതൽ മരുന്ന് ശേഖരം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ പക്കലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

