Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഖു​ർ​ആ​ൻ...

ഖു​ർ​ആ​ൻ പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മം

text_fields
bookmark_border
Quran study center
cancel
camera_alt

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ അ​ബ്ദു​ൽ

റ​സാ​ഖ് ന​ദ്‌​വി സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ജീ​വി​ത പ​രി​വ​ർ​ത്ത​ന​ത്തി​നും ശു​ദ്ധീ​ക​ര​ണ​ത്തി​നും ഖു​ർ​ആ​നി​ക ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന് കെ.​ഐ.​ജി ശൂ​റ അം​ഗ​വും വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ക​ൺ​വീ​ന​റു​മാ​യ അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്‌​വി പ​റ​ഞ്ഞു.

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച പ​ഠി​താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ത്യ​ജീ​വി​ത​ത്തി​ലെ ഒ​രു ച​ര്യ​യാ​യി ഖു​ർ​ആ​ൻ പ​ഠ​നം മാ​റ്റു​ക​യും അ​ങ്ങ​നെ ജീ​വി​ത​വി​ശു​ദ്ധി കൈ​വ​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബു​ദ്ദീ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. ഖു​ർ​ആ​ൻ സ്റ്റ​ഡി സെ​ന്റ​ർ ക​ൺ​വീ​ന​ർ അ​നീ​സ് അ​ബ്ദു​ൽ സ​ലാം സ​മാ​പ​ന​വും പ്രാ​ർ​ഥ​ന​യും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssociationQuran study center
News Summary - Association of Quran Learners
Next Story