Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ​റൂ​ഖ് കോ​ള​ജ്...

ഫാ​റൂ​ഖ് കോ​ള​ജ് ഡ​യാ​ലി​സി​സ് സെൻറ​റി​ന് ഫോ​സ കു​വൈ​ത്ത്​ സ​ഹാ​യം

text_fields
bookmark_border
ഫാ​റൂ​ഖ് കോ​ള​ജ് ഡ​യാ​ലി​സി​സ് സെൻറ​റി​ന് ഫോ​സ   കു​വൈ​ത്ത്​ സ​ഹാ​യം
cancel
camera_alt

ഫാ​റൂ​ഖ് കോ​ള​ജ് ഹെ​ൽ​ത്ത് സെൻറ​റി​ന് കീ​ഴി​ലെ ത​ണ​ൽ ഡ​യാ​ലി​സി​സ്​ സെൻറ​റി​ന്​ ഫോ​സ

കു​വൈ​ത്ത്​ ചാ​പ്​​റ്റ​റി​െൻറ സ​ഹാ​യം കൈ​മാ​റു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ഫാ​റൂ​ഖ് കോ​ള​ജ് ഹെ​ൽ​ത്ത് സെൻറ​റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​ന് ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ഫോ​സ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ ന​ൽ​കി വ​രു​ന്ന സ​ഹാ​യം ഈ ​വ​ർ​ഷ​വും ന​ൽ​കി. ഫാ​റൂ​ഖ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​െൻറ ഓ​ഫി​സി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഫോ​സ കു​വൈ​ത്ത്​ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് റാ​ഫി സ​ഹാ​യ​ധ​നം പ്രി​ൻ​സി​പ്പ​ലി​ന് കൈ​മാ​റി.

ഫോ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞ​ല​വി, സെ​ക്ര​ട്ട​റി ഇ​മ്പി​ച്ചി​ക്കോ​യ, ട്ര​ഷ​റ​ർ അ​സ്സു, റ​ഹീം, യൂ​സു​ഫ് എ​ന്നി​വ​രും ഫോ​സ റി​യാ​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ്, അ​ബ്​​ദു​ൽ മ​ജീ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഇ​പ്പോ​ൾ സെൻറ​റി​ന് കീ​ഴി​ൽ 10​ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളി​ലാ​യി പാ​വ​പ്പെ​ട്ട​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് ന​ൽ​കി​വ​രു​ന്നു. കോ​ള​ജ് പാ​ലി​യേ​റ്റി​വ് സെൻറ​റി​ന് കീ​ഴി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​ത​ന്നെ​യാ​ണ് എ​ല്ലാ പ്ര​വ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഫോ​സ​യു​ടെ യൂ​നി​റ്റു​ക​ളും ഫോ​സ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​മാ​ണ് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farooq CollegeDialysis Center
News Summary - Assistance with Fossa at Farooq College Dialysis Center
Next Story