Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനിയമസഭാ തെരഞ്ഞെടുപ്പ്;...

നിയമസഭാ തെരഞ്ഞെടുപ്പ്; മതേതര കേരളത്തിന്റെ വിജയം -പ്രവാസി വെൽഫെയർ

text_fields
bookmark_border
നിയമസഭാ തെരഞ്ഞെടുപ്പ്; മതേതര കേരളത്തിന്റെ വിജയം -പ്രവാസി വെൽഫെയർ
cancel

കുവൈത്ത് സിറ്റി: നിയമസഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല മുന്നേറ്റം മതേതര കേരളത്തിൻ്റെ വിജയമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. കേരളത്തിൻ്റെ മതേതര പാരമ്പര്യത്തിന് വിള്ളലേൽപ്പിക്കുന്ന ഒരു ഭരണകൂടത്തെയും കേരള ജനത അധികകാലം വെച്ചു പൊറപ്പിക്കല്ല എന്നതിൻറെ തെളിവാണ് ഈ ജനവിധി.

കേരളത്തിൽ ബി.ജെ.പി നേടിയ വിജയം അതീവ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. മതേതര കേരളത്തിന് ഭീഷണിയായ ഈ വളർച്ചക്ക് വളമിട്ടു നൽകിയത് ഇടതുപക്ഷത്തിൻ്റെ സമീപനങ്ങളാണ് . ആർ.എസ്.എസ് നേതൃത്വവുമായി അണിയറയിൽ നടത്തുന്ന ഒത്തുതീർപ്പ് ചർച്ചകളും, സി.പി.എമ്മിന്റെ വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോ ർന്നതും പിണറായി സർക്കാരും സംഘപരിവാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ആഴം വ്യക്തമാക്കുന്നു.

വിഭജന രാഷ്ട്രീയത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ മുഖ്യമന്ത്രി തന്നെ പ്രസ്താവനകൾ നടത്തിയതും കേരളത്തിലെ മതേതര ബോധത്തെ മുറിപ്പെടുത്തിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ യു.ഡി.എഫിന്റെ വിജയം കേരളത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.

ജനവിശ്വാസം കാത്തുസൂക്ഷിച്ചു നീതിപൂർവ്വമായ ഭരണം കാഴ്ചവെക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് കഴിയുമെന്ന് പ്രവാസി വെൽഫെയർ പ്രത്യാശിച്ചു. ജനങ്ങളെ ചേർത്തുപിടിച്ചുള്ള പ്രവർത്തനങ്ങൾ പുതിയ സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.

വർഗീയ ശക്തികളുമായി സന്ധി ചെയ്യാത്ത ഉറച്ച നിലപാടുകളിലൂടെ കേരളത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കാൻ യു.ഡി.എഫ് സർക്കാറിന് സാധിക്കണമെന്നും, ജനപക്ഷത്ത് നിന്നുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും പ്രവാസി വെൽഫെയർ ഉണർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi WelfareKuwait NewsAssembly electionsLatest News
News Summary - Assembly elections; Secular Kerala wins - Pravasi Welfare
Next Story