കാരുണ്യത്തിെൻറ തൂവൽസ്പർശവുമായി ‘ആശ്രയ’ ഡയാലിസിസ് പദ്ധതി
text_fieldsകുവൈത്ത് സിറ്റി: വയനാട്ടിലെ നിർധനരും നിരാലംബരുമായ വൃക്കരോഗികൾക്ക് കാരുണ്യത്തിെൻറ തൂവൽസ്പർശവുമായി ‘ആശ്രയ’ ഡയാലിസിസ് പദ്ധതിക്ക് തുടക്കമായി. കുവൈത്ത് വയനാട് അസോസിയേഷനും ബത്തേരി എം.ഇ.എസ് കെ.എം.എച്ച്.എം ആശുപത്രിയും ചേർന്ന് ജില്ലയിലെ ഏറ്റവും പാവപ്പെട്ട വൃക്കരോഗികൾക്ക് സബ്സിഡി നിരക്കിൽ ഡയാലിസിസ് നൽകുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതി എം.ഇ.എസ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
കുവൈത്ത് വയനാട് അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും ആശുപത്രി മാനേജ്മൻറ് പ്രതിനിധികളും ആശുപത്രി ജീവനക്കാരും സാമൂഹികപ്രവർത്തകരും സംബന്ധിച്ചു. എം.ഇ.എസ് ഗവേണിങ് കമ്മിറ്റി പ്രസിഡൻറ് കക്കോടൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മറ്റൊരു സമുദായത്തിലെ പാവപ്പെട്ട രോഗിക്ക് വൃക്ക നൽകി മാതൃകയായ ഫാ. ഷിബു കുറ്റിപറിച്ചെൽ ഉദ്ഘാടനം നിർവഹിച്ചു. കെ.ഡബ്ല്യൂ.എ ആശ്രയ വയനാട് കൺവീനർ റോയ് മാത്യു, ഹോസ്പിറ്റൽ മാനേജ്മെൻറ് മുൻ അംഗം പി.പി. അയ്യൂബ്, എം.ഇ.എസ് ഗവേണിങ് ഡയറക്ടർ ബോർഡ് അംഗം കെ.എം. ഷബീർ അഹമ്മദ്, എം.ഇ.എസ് ഹോസ്പിറ്റൽ വൈസ് പ്രസിഡൻറ് പി.പി. അബ്ദുൽ ഖാദർ, അസോസിയേഷൻ അഡ്വൈസറി ബോർഡ് അംഗം എബി പോൾ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എം. ജോൺ, രാജമ്മ രാജപ്പൻ, ഡോ. ജിതേന്ദ്രനാഥ്, രാജഗോപാൽ, എം.ഇ.എസ് ഡയാലിസിസ് ചീഫ് ടെക്നീഷ്യൻ ജാനേഷ് എന്നിവർ സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തകൻ രാജഗോപാലിന് അസോസിയേഷൻ സ്ഥാപക അംഗം സിദ്ദീഖ് മെമേൻറാ നൽകി ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതവും എം.ഇ.എസ് മാനേജർ കോണിക്കൽ ഖാദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
